WELCOME TO KCYM ELINJIPRA..
"ലോകത്തിന്റെ വ്യാപ്തി എലാം ഉൾക്കൊള്ളാൻ നിങ്ങളുടെ ഹൃദയം മലർക്കെ തുറന്നിടുക; നിങ്ങളുടെ ജീവിതത്തിലെ നവോന്മേഷമെലാം അവളുടെ സേവനത്തിനായി സമർപ്പിക്കുക; സ്വാർത്ഥതയ്ക്കെതിരെ സന്ധിയിലാസമരം പ്രഖ്യാപിക്കുക . അങ്ങനെ നിങ്ങളുടെ മുൻതലമുറക്കാർ രൂപം കൊടുത്തതിലും മെച്ചപ്പെട്ട ഒരു ലോകത്തെ ഉത്സാഹപൂർവ്വം കെട്ടിപ്പടുക്കുക"
യുവജനങ്ങൾക്ക് രണ്ടാം വത്തിക്കാൻ കൌണ്‍സിൽ നല്കിയ സന്ദേശമാണിത്. ഈ ആഹ്വാന പ്രകാരം കേരളത്തിൽ രൂപംകൊണ്ട കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമായ,
കെ.സി.വൈ.എം എലിഞ്ഞിപ്ര ഇടവകയുടെ വിവിധ കർമ്മമണ്ഡലങ്ങളിൽ സാന്നിധ്യം അറിയിക്കുവാൻ തുടങ്ങിയിട്ട് 30 വർഷമായിരിക്കുന്നു. 1985 മാർച്ച് 31 ന് യുവജനങ്ങൾ കൊളുത്തിയ തിരിനാളം ജ്വലിക്കുന്ന യുവചേതനയായി പുതിയ തലമുറയ്ക്ക് കൈമാറിയപ്പോൾ ഇടവകയുടെ നവോത്ഥാനരംഗത്ത് പുത്തൻ ചരിത്രം രചിക്കുകയായിരുന്നു.
മനുഷ്യ ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ കാലഘട്ടമാണ് യുവത്വം. തീവ്രമായ സ്വപ്നങ്ങൾ ഉണ്ടായിരിക്കുകയും അവയുടെ സാക്ഷത്കാരതിനുവേണ്ടി സ്വയം മറന്നു അദ്ധ്വാനിക്കുകയും ചെയ്യുന്ന യുവജനങ്ങളാണ് ഏത് സമൂഹത്തിലും പരിവർത്തനത്തിനും പുരോഗതിക്കും കാരണമാകുന്നത്. കാലഘട്ടത്തിന്റെ ഹൃദയമിടിപ്പികൾ സ്വന്തമാക്കി കരുത്തോടെ സമൂഹത്തിനു വേണ്ടി സേവനം ചെയ്യുവാൻ യുവജനങ്ങൾക്കാകുമെന്ന തിരിച്ചറിവാണ് ഞങ്ങളുടെ ശക്തി..